Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Car Overturns

Kottayam

കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് വ​യോ​ധി​ക​ന് ഗു​രു​ത​ര പ​രി​ക്ക്

മു​ക്കൂ​ട്ടു​ത​റ: നി​യ​ന്ത്ര​ണം തെ​റ്റി കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്. ഇ​തി​ൽ 85 കാ​ര​നാ​യ വ​യോ​ധി​ക​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ ഇ​ട​ക​ട​ത്തി ഉ​മ്മി​ക്കു​പ്പ ലൂ​ർ​ദ് മാ​താ പ​ള്ളി​യു​ടെ മു​ന്നി​ലു​ള്ള റോ​ഡി​ലാ​ണ് അ​പ​ക​ടം. ഉ​മ്മി​ക്കു​പ്പ വാ​ന്തി​യി​ൽ വ​ർ​ക്കി (പാ​പ്പ​ച്ചി - 85) ക്കാ​ണ് അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഇ​ദ്ദേ​ഹ​ത്തെ പാ​ലാ ചേ​ർ​പ്പു​ങ്ക​ൽ മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കൈ​ക്കും തോ​ളി​നും പൊ​ട്ട​ൽ ഏ​റ്റ​തി​നാ​ൽ ഓ​പ്പ​റേ​ഷ​ൻ വേ​ണ്ടി​വ​രു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

കാ​ർ ഡ്രൈ​വ് ചെ​യ്ത പു​റ്റു​മ​ണ്ണി​ൽ ജോ​സ്, മ​രു​മ​ക​ൾ, പാ​പ്പ​ച്ചി എ​ന്നി​വ​രാ​ണ് അ​പ​ക​ടം സം​ഭ​വി​ക്കു​മ്പോ​ൾ കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ജോ​സി​നും മ​രു​മ​ക​ൾ​ക്കും നി​സാ​ര പ​രി​ക്കേ​റ്റു.

പ​ള്ളി​യി​ൽ കു​ർ​ബാ​ന ക​ഴി​ഞ്ഞ് മൂ​വ​രും വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ പ​ള്ളി​മു​റ്റ​ത്ത് നി​ന്നു റോ​ഡി​ലേ​ക്ക് കാ​റി​ൽ വ​രു​മ്പോ​ൾ നി​യ​ന്ത്ര​ണം തെ​റ്റി റോ​ഡ​രി​കി​ലേ​ക്ക് കാ​ർ ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു.

Latest News

Corehub Up